തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി ഡിവൈഎസ്പി. സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായരാണ് ഉദ്യോഗസ്ഥൻ. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണനിൽ നിന്നാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയത്.
കഴിഞ്ഞ ദിവസമാണ് കൈക്കൂലി കേസിൽ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണനെ വിജിലൻസ് പിടികൂടിയത്. 25,000 രൂപ വാങ്ങുന്നതിനിടയിലായിരുന്നു നാരായണൻ പിടിയിലായത്. നാരായണന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരാണ്.
അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് നാരായണന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള നാരായണന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോഴാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ലഭിച്ചത്. നാരായണന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും വേലായുധൻ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ നാരായണൻ കൈമാറിയതായി കണ്ടെത്തി.
തുടർന്നാണ് വേലായുധൻ നായർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വേലായുധൻ നായർക്കെതിരെ ഉടൻ വകുപ്പുതല നടപടിയും ഉണ്ടാകുമെന്നാണ് സൂചന. കേസിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.