ഇടുക്കി: കാഞ്ചിയാറിൽ വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ – 27 ) യുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
മൂന്ന് ദിവസം മുൻപ് അനുമോളെ കാണാനില്ലെന്ന ഭര്‍ത്താവ് ബിജേഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതിയും നല്‍കി.സ്റ്റേഷനിൽ പോകുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടിൽ എത്തിയിരുന്നു. ഈ സമയം വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. ബിജേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അനുമോൾക്കായി പൊലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ ബിജേഷിനെ കാണാതായതോടെയാണ് പൊലീസിന് സംശയങ്ങളുയര്‍ന്നത്. ഇതോടെയാണ് ഇന്ന് ബന്ധുക്കളുമായി എത്തി വീട്ടില്‍ തെരച്ചില്‍ നടത്തിയത്.
അഴുകിയ ഗന്ധം പിന്തുടർന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. വത്സമ്മയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.