ഇടുക്കി: ഇരട്ടയാറില്‍ വീണ്ടും കടുവ എത്തിയതായി പ്രദേശവാസികള്‍. കഴിഞ്ഞ രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആളാണ് വഴിയരികില്‍ കടുവ നില്‍ക്കുന്നത് കണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി കടുവ ഭീതിയിലാണ് ഇരട്ടയാര്‍ പഞ്ചായത്തിലെ ഇടിഞ്ഞമല,അടയാളക്കല്ല് മേഖല. അതേസമയം വാത്തികുടിയില്‍ കണ്ടത് പുലി വര്‍ഗത്തില്‍പ്പെട്ട ജീവി ആകാമെന്ന് വനം വകുപ്പ് അറിയിച്ചു. ഇവിടെ കൂട് സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ ഉദയഗിരി ടവര്‍ ജംഗ്ഷനില്‍ ബൈക്ക് യാത്രികന് രണ്ട് കടുവകളെ കണ്ടിരുന്നു. എന്നാല്‍ വനപാലകര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
ഇടുക്കി വെട്ടിക്കാമറ്റം കവലയിലെ റോഡരികിലും കൃഷിയിടങ്ങളിലും വന്യജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം വാത്തികുടി മേഖലയില്‍ കണ്ടെത്തിയത് പുലി വര്‍ഗത്തില്‍ പെട്ട ജീവി എന്നാണ് നിഗമനം. പ്രദേശത്ത് കൂട് സ്ഥാപിച്ച് വന്യ മൃഗത്തെ പിടികൂടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.