ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അതിന്റെ അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.
യുഎപിഎ പ്രകാരം ഒരു സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടാൽ, തീരുമാനത്തിന് മതിയായ കാരണമുണ്ടോ എന്ന് തീർപ്പാക്കാൻ കേന്ദ്രം ഒരു ട്രൈബ്യൂണൽ രൂപീകരിക്കും. നിശ്ചിത സമയത്തിനുളളിൽ ട്രൈബ്യൂണൽ ഈ നടപടി ശരിവെക്കേണ്ടതുമുണ്ട്. കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ ഇപ്പോഴത്തെ നടപടി.കേന്ദ്ര സർക്കാർ കഴിഞ്ഞ സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ടിനേയും അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഓർഗനൈസേഷൻ എന്നിവയെയും അഞ്ചുവർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നിരോധനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.