കിളിമാനൂരിൽ അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്ന് മകൻ

 



തിരുവനന്തപുരം: കിളിമാനൂരിൽ അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്ന് മകൻ. കിളിമാനൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനികളായ രാജനും മകൻ രാജേഷും തമ്മിൽ  വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം  രാജന്റെ ഭാര്യ സുലോചന ഒരു വിവാഹത്തിനായി പുറത്തുപോയിരുന്നു. 

രാത്രിയോടെ മദ്യപിച്ചിരുന്നു അച്ഛനും മകനും തമ്മിൽ കുടുംബ പ്രശ്നങ്ങളെ ചൊല്ലി വഴക്കുണ്ടായി.  ഇതിനിടയിൽ മകൻ രാജേഷ് അച്ഛനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു. രാജന് രാജേഷിനെ കൂടാതെ മറ്റൊരു മകനും കൂടിയുണ്ട്.  സംഭവം പുറംലോകം അറിയുന്നത് പുലർച്ചയാണ്. 65 വയസ്സുള്ള രാജൻ കൂലി പണിക്കാരനാണ്. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !