തിരുവല്ല: പ്രാണിയുടെ കുത്തേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പെരിങ്ങര കൊച്ചാരിമുക്ക് പാണാറായിൽ അനീഷ് – ശാന്തികൃഷ്ണ ദമ്പതികളുടെ മകൾ അംജിത പി ആണ് മരണപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു കുട്ടി. എം.ജി.എം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് അംജിത. പെൺകുട്ടിയുടെ അപ്രതീക്ഷ വിയോഗത്തിൽ വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും.
മാർച്ച് ഒന്നിനാണ് കുട്ടിയെ പ്രാണി കുത്തിയത്. വീട്ടിലെ മൾബെറി ചെടിയിൽ നിന്നും പഴം പറിക്കുന്നതിനിടെയായിരുന്നു സംഭവം. തന്റെ ചെവിക്ക് പിന്നിൽ എന്തോ കുത്തിയെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. അധികം വൈകാതെ മേലുമുഴുവൻ തടിച്ച് പൊന്തുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.