തിരുവനന്തപുരം: കന്യാകുമാരിയില്‍ യുവതിയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. പാകോട് സ്വദേശികളായ ശശി(47), വിനോദ്(44), വിജയകാന്ത്(37) എന്നിവരാണ് അറസ്റ്റിലായത്. മേല്പുറം സ്വദേശിനി കല (35)യെയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഗുണ്ടാ ദിപിന്, അരവിന്ദ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണത്തിലാണ്. മേലപുറം ജംഗ്ഷനില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്.
മേല്പുറം മാര്‍ത്താണ്ഡത്ത് മസാജ് സെന്റര്‍ നടത്തുകയാണ് കല. ജംങ്ഷനിലൂടെ പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത് പതിവായിരുന്നു. ഇത് അസഹനീയമായതോടെ കഴിഞ്ഞ ദിവസം ജോലിക്കിറങ്ങിയ കല കയ്യില്‍ മുളക് പൊടി കരുതിയിരുന്നു. പതിവുപോലെ കലയെ കണ്ടയുടന്‍ അശ്ലീലം പറയുകയും തുടര്‍ന്ന കയ്യില്‍ കരുതിയിരുന്ന മുളക് പൊടി ഇവരുടെ മുഖത്തേക്ക് വിതറുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് പ്രതികള്‍ കലയെ അടുത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് ഒന്നര മണിക്കൂറോളം മര്‍ദ്ദിച്ചത്.
വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് കലയെ രക്ഷിച്ചത്. തുടര്‍ന്ന് യുവതി നല്കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ മൂന്ന് പേരെയാണ്് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോള്‍ തന്നെ ഒരാള്‍ പോലും രക്ഷിക്കാന്‍ തയ്യാറായില്ലെന്നും മറിച്ച് മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു വെന്ന കല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.