കോട്ടയം: സ്‌ഫോടകവസ്തുക്കൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലാ തൊടുപുഴ റൂട്ടിലാണ് സംഭവം. കാർമ്മൽ ജംഗ്ഷന് സമീപത്താണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും മോണാസ്ട്രി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാറ ക്വാറിയിൽ ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് സ്‌ഫോടക വസ്തുക്കൾ. വഴി വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്‌ഫോടക വസ്തുക്കൾ ആദ്യം കണ്ടത്.
തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസതുക്കൾ എങ്ങനെയാണ് റോഡിലെത്തിയതെന്ന് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.