കൊച്ചി;എറണാകുളം ടൗൺ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീമിലെ രണ്ട് പേർ എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിൽ. ഇടുക്കി ഉടുമ്പിൻചോല താലൂക്കിൽ കാറ്റടിക്കവല സ്വദേശി മിന്നൽ മച്ചാൻ എന്ന് വിളിപ്പേരുള്ള നന്ദു എസ് ആനന്ദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി ആലിഫ് മുഹമ്മദ് സൈഫുദ്ദീൻ എന്നിവരെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്,
ഇടപ്പള്ളി ഒബ്രോൺ മാൾ എന്നിവിടങ്ങളിൽ നിന്നായി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 12.6 ഗ്രാം MDMA പിടിച്ചെടുത്തു. മയക്കുമരുന്ന് വിതരണത്തിനായി ഇവർ ഉപയോഗിച്ചിരുന്ന ഒരു കാവാസാക്കി സൂപ്പർ ബൈക്കും, ഹോണ്ട സി.ബി.ആർ ബൈക്കും കസ്റ്റഡിയിലെടുത്തു. സൂപ്പർ ബൈക്കിൽ കറങ്ങി നടന്ന് മയക്കുമരുന്ന് കൈമാറി ശരവേഗത്തിൽ കുതിച്ചുപായുന്ന 'മിന്നൽ മച്ചാനെ' കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് എറണാകുളം ടൗൺ എക്സൈസ് റേഞ്ചിന് ലഭിച്ചിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ മാസങ്ങളോളം എക്സൈസ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മിന്നൽ മച്ചാനെയും ഇടനിലക്കാരനായ വിൽപ്പനക്കാരൻ ആലിഫിനെയും പിടികൂടാനായത്. ആലിഫിന്റെ സഹായത്തോടെ ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എറണാകുളത്ത് എത്തിച്ച ശേഷം മിന്നൽ മച്ചാൻ ഓർഡർ അനുസരിച്ച് ലൊക്കേഷനിൽ എത്തിച്ചു നൽകുന്നതായിരുന്നു ഇവരുടെ രീതി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.