സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം.

 തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ജാഥാ ക്യാപ്റ്റനും അംഗങ്ങള്‍ക്കും പുറമെ അഖിലേന്ത്യ സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. നേമം വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ അണി ചേരുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.ഫെബ്രുവരി 20ന് കാസര്‍കോട് മഞ്ചേശ്വരം കുമ്പളയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

 മുഖ്യമന്ത്രി പിണറായി വിജയനന്‍ ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്. ഇതുവരെ 15 ലക്ഷം പേരുടെ പങ്കാളിത്തം ജാഥയിലുണ്ടായെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !