തമിഴ്നാട്: നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണി(19)യാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് വിഴുപുരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.
മധുരപ്പാക്കം സ്വദേശി ഗണേഷാണ് പെൺകുട്ടിയെ കൊല്ലപ്പെടുത്തിയത്. വില്ലുപുരത്തെ സ്വകാര്യ നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ധരണി. ഇന്നലെ രാവിലെ വീടിനു സമീപത്തെ ശുചിമുറിയിൽ പോയ ധരണിയെ ഗണേഷ് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 5 വർഷമായി ധരണിയുമായി ഗണേഷൻ പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ധരണി പ്രതിയോട് സംസാരിക്കുന്നത് നിർത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിൻമാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.