കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊല്ലം വിജിലൻസിന്റെ പിടിയിലായത്.
കരവാളൂർ സ്വദേശിയുടെ വസ്തു അളന്നു തിട്ടപെടുത്തുന്നതുമായി ബന്ധപ്പെട്ട് 5000 രൂപ കൈക്കൂലി സർവ്വേയറായ മനോജ് ലാൽ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരൻ വിജിലൻസിന് പരാതി നൽകി. ഇതേ തുടർന്ന് വിജിലൻസ് നൽകിയ പണം അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ചു പരാതിക്കാരൻ കൈമാറുന്നതിനിടയിലാണ് പിടിയിലായത്.
2000 രൂപ മനോജ് ലാലിനു പരാതിക്കാരൻ കൈമാറുന്നതിനിടയിൽ കാത്തു നിന്ന വിജിലൻസ് സംഘം മനോജിനെ പിടികൂടുകയായിരുന്നു. വിജിലൻസ് പണം പിടിച്ചെടുക്കുകയും മനോജ് ലാലിന്റെ അറസ്റ്റ് രേഖപെടുത്തുകയും ചെയ്തു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനോജ് ലാലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.