ആഫ്രിക്ക;തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ആഞ്ഞടിച്ച ഫ്രെഡിചുഴലിക്കാറ്റിലും പേമാരിയിലും നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായി. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി,
വീടുകളിലും നഗരങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് സർക്കാർ സജ്ജീകരിച്ചിരിക്കുന്ന താൽക്കാലിക സ്ഥലങ്ങളിൽ ജനങ്ങൾ അഭയം പ്രാപിച്ചിരിക്കുകയാണ്.രാജ്യത്ത് ഭക്ഷ്യ ക്ഷാമവും അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവും ഉണ്ടെന്ന് മലാവി ഗവണ്മെന്റ് ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
ദേശീയ ദുരന്തം നേരിടാൻ ലോക രാജ്യങ്ങളുടെ പിന്തുണ മലാവി പ്രസിഡന്റ് അഭ്യർത്ഥിച്ചു,രാജ്യത്തിൻറെ വാണിജ്യ മേഖലകളായ തെക്കൻ പ്രദേശങ്ങളിൽ ഉൾപെട്ടവരിലേക്കു ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല പതിമൂന്നു മാസത്തിനിടയിൽ മലവിയെ ആക്രമിക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഫ്രെഡി.നിലവിൽ പ്രളയത്തിലും ചുഴലിക്കാറ്റിലും 326 പേർ മരണപ്പെട്ടന്ന് മലാവി ഗവണ്മെന്റ് അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.