സ്ത്രീകള്‍ വീട്ടില്‍നിന്നും പൊങ്കാലയിടാന്‍ പോകുമ്പോള്‍ പുരുഷന്മാർ വീട്ടിലിരുന്ന് മദ്യപിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ട് നടന് ജഗതിയുടെ മകളും അഡ്വ;ഷോൺ ജോർജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍.
മാര്‍ച്ച് ഏഴ്, നമ്മള് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നത്. കോവിഡിന് ശേഷം ആദ്യമായാണ് നമ്മള് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നത്. കോവിഡിന് ശേഷം ആദ്യമായാണ് നമ്മൾ ഇത്ര ആഘോഷത്തോടെ പൊങ്കാല നിവേദിക്കാനൊരുങ്ങുന്നത്. നമ്മുടെ വീട്ടിലുള്ള അമ്മമാരും പെങ്ങന്മാരും അനുജത്തിമാരുമൊക്കെ വളരെ വൃതശുദ്ധിയോടെയാണ് പൊങ്കാലയ്ക്ക് ഒരുങ്ങുന്നത്.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങള് രാവിലെ അമ്പലത്തില്‍ പൊങ്കാലയിടാന്‍ പോയി കഴിഞ്ഞാല്‍ വൈകിട്ടാണ് തിരിച്ചെത്തുക. കുപ്പി പൊട്ടിക്കാനായി പെണ്ണുങ്ങള് വീട്ടില്‍നിന്നും ഇറങ്ങാന്‍ നോക്കിയിരിക്കുകയാണ് ആണുങ്ങള്.ചില സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ആണുങ്ങളുടെ മെന്റാലിറ്റി മനസിലായതെന്നും പാര്‍വതി.സ്ത്രീകള്‍ വെയിലത്ത് കഷ്ടപ്പെട്ട് പൊങ്കാലയര്‍പ്പിക്കുമ്പോള്‍ ആണുങ്ങൾ മദ്യപിക്കാതെ പ്രാര്‍ത്ഥനയോടെ വീട്ടിലിരിക്കണം. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ എല്ലാവരും വൃതശുദ്ധിയോടെയാണ് പൊങ്കാലയര്‍പ്പിക്കാന്‍ പോകുന്നത്.
അപ്പോള്‍, വീട്ടിലിരിക്കുന്ന ആണുങ്ങള് മദ്യം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പാര്‍വതി ഷോണ്‍ വീഡിയോയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.