ജനങ്ങളെ പെരുവഴിയിൽ ഇറക്കി വിട്ടുള്ള പാർട്ടി നേതൃത്വത്തിന്റെ ധാർഷ്ട്യം. യാത്ര പാലായിൽ എത്തുന്നത് ഈ മാസം 11 നാണ്. പന്തൽ പൊളിച്ചു മാറ്റുന്നതു വരെ പിന്നെയും ഇവിടെ യാത്രക്കാർക്ക് പ്രവേശനമില്ല.
പാലായിലെ പാർട്ടി ഓഫീസിനോട് ചേർന്നുള്ള ഏറ്റവും തിരക്കേറിയ കൊട്ടാരമറ്റം ബസ് ടെർമിനൽ പൂർണ്ണമായും കെട്ടിയടച്ചു. വിദ്യാർത്ഥികളും പ്രായമായവരും ഭിന്നശേഷിക്കാരുമടക്കം ആയിരക്കണക്കിന് യാത്രക്കാരെയും കച്ചവടക്കാരെയും പെരുവഴിൽ ആക്കി. യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി ഒരുക്കുന്ന സ്വീകരണ വേദി മാറ്റി സ്ഥാപിക്കണമെന്നും ജനദ്രോഹ പരമായ നടപടിയിൽനിന്ന് പാർട്ടി നേതൃത്വം പിൻമാറണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ആവശ്യപ്പെട്ടു.
ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ:ജി അനീഷ് മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ കരുണാകരൻ ബിജെപി പാലാ മണ്ഡലം സെക്രട്ടറി സതീഷ് ജോൺ തുടങ്ങിവർ വിഷയത്തിൽ ശക്തമായി പ്രതികരിച്ചു. ജനങ്ങളെയും വ്യാപാരികളെയും വാഹന യാത്രക്കാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.