പാലാ: ദിനംപ്രതി 100 കണക്കിന് സ്വകാര്യ ബസ്സുകൾ കയറിയിറങ്ങുന്ന ആയിരക്കണക്കിന് പൊതുജനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പാലാ കൊട്ടാരമറ്റം സ്റ്റാൻഡ് ഫെബ്രുവരി പതിനൊന്നാം തീയതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയുടെ വേദിയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ സ്റ്റാൻഡ് കെട്ടിയടച്ച് വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നത് തെറ്റായ കീഴ്‌വഴക്കം ആണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആരോപിച്ചു.
പാലാ മുനിസിപ്പാലിറ്റി മീറ്റിങ്ങ് സംഘടിപ്പിക്കുന്നതിന് വേണ്ടി സിവിൽ സ്റ്റേഷൻ സമീപം തയ്യാറാക്കിയിട്ടിരിക്കുന്ന സ്ഥലം നിലനിൽക്കുമ്പോൾ ഇത്തരം ആവശ്യത്തിന് വേണ്ടി ബസ് സ്റ്റന്റിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് ഒഴിക്കൻ പാലാ മുൻ സിപ്പാലിറ്റി തയാറകണം എന്ന് സജി ആവശ്യപ്പെട്ടു.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന മീറ്റിങ്ങ് സ്റ്റാൻഡിൽ പന്തലിട്ടത് മുതലാണ് ഈ പ്രവണതക്ക് തുടക്കം കുറിച്ചതെന്നും സജികുറ്റപ്പെടുത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.