പാലാ; കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിൽ ലഭിച്ച കത്തിലാണ് ബോംബുഭീഷണി ഉയർന്നത്. ഇതേ തുടർന്നു ഡോഗ് സ്‌ക്വാഡിലെ ബോംബ് ഡിറ്റക്ടർ സ്‌ക്വാഡ് അംഗം ലാബ്രഡോർ ബെയ്‌ലിയെയുമായി ഹാൻഡ്‌ലർമാർ പാലായിൽ എത്തിയിരുന്നു. രാവിലെ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിലാണ് രണ്ട് കത്ത് ലഭിച്ചത്.
കോട്ടയം ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നും പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലും ബോംബ് വച്ചിട്ടുണ്ടെന്നുമായിരുന്നു രണ്ട് കത്തും. ഇതിനു പിന്നാലെ കെഎസ്ആർടിസി അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പോലീസിനു കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കു പാലായിൽ രാവിലെ 11നു സ്വീകരണം നൽകാനിരിക്കെയാണു ഭീഷണിക്കത്ത് ലഭിച്ചത്.
എം.വി. ഗോവിന്ദനെയും പാലാ മുനിസിപ്പൽ ചെയർമാനെയും 25 കൗൺസിലർമാരെയുമാണ് ഉന്നമിടുന്നതെന്നും കത്തിലുണ്ട്. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയും പരാമർശങ്ങളുണ്ട്. ‘സിറ്റിസൺസ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് കത്ത് അവസാനിപ്പിക്കുന്നത്. എന്നാൽ ഇതുവരെയും വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.