കോഴിക്കോട്: യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്.കുറച്ചു നാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ഷദയെന്നാണ് ബന്ധുക്കള്‍ നല്കിയ വിവരം. വെള്ളയില്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
തലശ്ശേരി കടവത്തൂര്‍ കുനിയില്‍ ഡോ അബൂബക്കറിന്റെ മകള്‍ ഡോ. ഷദ റഹ്മത്ത് ജഹാനാ(24) ണ് കഴിഞ്ഞ ദിവസം മരിച്ചത്. കോഴിക്കോട് മേയര്‍ ഭവന് സമീപത്തെ ലിയോ പാരഡൈസ് അപ്പാര്‍ട്ടുമെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നു പുലര്‍ച്ചെ താഴേക്കു ചാടുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചിരുന്നു. പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായാണ് കൂട്ടുകാരികളായ വനിതാ ഡോക്ടര്‍മാര്‍ക്കൊപ്പം അവരുടെ ഫ്ലാറ്റിൽ കോഴിക്കോട്ട് തങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.