പാലാ :ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാർ കേരളത്തിലെ റബർ കൃഷിക്കാർ വില തകർച്ച മൂലം ആത്മഹത്യയിലേക്ക് നീങ്ങിയപ്പോൾ കർഷകർക്ക് ആശ്വാസമായി കെഎം മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ തുടക്കം കുറിച്ച റബർ വില സ്ഥിരതാ ഫണ്ട് അട്ടിമറിച്ചവർ നടത്തുന്ന റബർ കർഷക സംഗമം വഞ്ചനയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
നാളുകളായി റബർ കൃഷിക്കാർക്ക് ഒരു രൂപയുടെ പോലും ധനസഹായം സർക്കാർ നൽകുന്നില്ല എന്നും , പ്രഖ്യാപനങ്ങൾ നടത്തി കൃഷിക്കാരെ കബളിപ്പിക്കുകയാണെന്നും സജി പറഞ്ഞു.സിപിഎമ്മും, ജോസ് കെ മാണി വിഭാഗവും മാറിമാറി റബർ കർഷക സംഗമം നടത്താതെ കൃഷിക്കാർക്ക് ആശ്വാസം പകരുവാനുള്ള പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്ന് സജി ആവശ്യപ്പെട്ടു.
റബർ വില സ്ഥിരത പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാല കൊട്ടാരമറ്റത്ത് കെ എം മാണി പ്രതിമയ്ക്ക് മുമ്പിൽ വായ മൂടികെട്ടിക്കൊണ്ട് നടത്തിയ കരിദിന ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.