തമിഴ്നാട്; തഞ്ചാവൂരിൽ നിന്ന് പ്രധാനമന്ത്രനരേന്ദ്ര മോദിക്ക് കത്തയച്ച ഗവേഷക വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് സിബിഐ. വിക്ടർ ജയിംസ് രാജ എന്ന യുവാവിനെ കഴിഞ്ഞ 24 മണിക്കൂറായി ചോദ്യം ചെയ്തു വരികയാണെന്ന് വിക്‌ടറിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം സംസ്ഥാന പൊലീസ് ഉദോഗസ്ഥരെ കടത്തിവിടാനോ കത്തിന്റെ ഉള്ളടക്കം വ്യക്തമാക്കാനോ സിബിഐ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
ബുധനാഴ്ച രാവിലെ 7.30നു ഡൽഹിയിൽനിന്നുള്ള 11 സിബിഐ ഉദ്യോഗസ്ഥരാണ് തഞ്ചാവൂർ സ്വദേശിയായ വിക്ടർ ജെയിംസ് രാജ എന്ന യുവാവിന്റെ വീട്ടിലെത്തിയത്. ഉറങ്ങിക്കിടന്ന യുവാവിനെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ ചോദ്യം ചെയ്യണമെന്ന് ആവ്യപ്പെട്ടു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പുതുകോട്ടയിലുള്ള കേന്ദ്രസർക്കാരിന്റെ ഐഐസിപിഡി അവാർഡ് ഹൗസിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. കത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചു സംസ്ഥാന പോലീസിനും അറിവില്ല, എന്തെന്നു സിബിഐയും സംസ്ഥാന പോലീസിനോട് വ്യക്തമാക്കിയിട്ടില്ല. ഒപ്പം വിഷയം അന്വേഷിക്കാൻ എത്തിയ സംസ്ഥാന പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. സിബിഐ കസ്റ്റഡിയിലുള്ള വിക്ടർ ജയിംസ് രാജ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ഓർഗാനിക് ഫാമിങ്ങിൽ ഗവേഷക വിദ്യാര്‍ഥിയാണ്. പ്രമുഖരായ വ്യക്തികൾക്ക് ഇമെയിൽ ആയും സമൂഹമാധ്യമങ്ങളിലും മറ്റും തന്റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.