ചെറുതോണി; ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം ഇടുക്കി കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്.ഓഫീസിലെ കമ്പ്യൂട്ടറുകള്‍, നെറ്റ് വർക്ക് സംവിധാനം എന്നിവക്ക് നാശ നഷ്ടമുണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ (DEOC) വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലെ (DEOC) ജീവനക്കാരായ ഫയര്മാന് ശ്രീ. ജേക്കബ് മാത്യു , ശ്രീ.രജനീഷ് പി.ആര്, ശ്രീ. അതുല്‍.പി എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ എക്സിറ്റിങ്ക്വഷര് ഉപയോഗിച്ച് തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി.ഡ്യൂട്ടിയിലുണ്ടായിരുന്ന കളക്ടറേറ്റിലെ ജീവനക്കാരരുടെയും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലെ ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇടുക്കി സിവില്‍ സ്റ്റേഷനയാകെ ബാധിക്കുമായിരുന്ന വന്‍ദുരന്തം ഒഴിവായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.