രാമപുരം: കോട്ടയം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഉഴവൂർ, ളാലം ബ്ലോക്കുകളുടെയും രാമപുരം മാർ ആഗസ്തിനോസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാർച്ച് 18 ന് രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ വെച്ച് ബ്ലോക്ക്‌തല തൊഴിൽമേള നടത്തപ്പെടുന്നു.
ഐടി, ബാങ്കിംഗ്, റീറ്റൈൽ, സെയിൽസ്, ഓഫീസ് അറ്റൻഡന്റ് എന്നീ മേഖലകളിളുള്ള 20 പ്രമുഖകമ്പനികളിലേക്കായി നിരവധി ഒഴിവുകളാണുള്ളത്. എസ്എസ്എല്‍സി മുതൽ ബിരുദാനന്തരബിരുദം വരെ യോഗ്യതയുള്ള 55 വയസ്സുവരെയുള്ളവർക്ക് അവസരം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് ചുവടെ നൽകുന്നു:
CLICK 👉: ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.