പ്രഭാസിന്റെ മാസ് എന്റെർടെയ്നർ 'സലാറി'ന്റെ ഭാഗമാകാൻ 'കെജിഎഫ്' താരം യഷ് എത്തുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്. സലാറിൽ യഷ് അതിഥി വേഷം ചെയ്യുമെന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.ക്ലൈമാക്സ് സീനിലായിരിക്കും താരം എത്തുക. താരപട്ടികയിൽ പൃഥ്വിരാജ് കൂടിയാകുമ്പോൾ വലിയ പ്രതീക്ഷയാണ് സലാർ നൽകുന്നത്.
കെജിഎഫ് സംവിധായകനായ പ്രകാശ് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യഷ് വരുന്നതോടെ ഇത് നീൽ യൂണിവേഴ്സിന് കൂടി സാധ്യത ഉറപ്പിക്കുകയാണ് പ്രേക്ഷകർ. പൃഥ്വിരാജ് കാമിയോ വേഷത്തിലാകും എത്തുക എന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ചേര്‍ന്നുള്ള മൂന്നാമത്തെ ചിത്രമാണ് സലാർ. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രുതി ഹാസന്‍ ആണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. 2023 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.