കോട്ടയം;ടോയിങ് നോട്ടുകൾ നൽകിയാണ് പ്രായമായ ലോട്ടറി ജീവനക്കാരെയും വ്യാപാരികളെയും കബളിപ്പിക്കുന്നത്. കറുകച്ചാലിൽ വ്യാപാരിക്ക് 2,000 രൂപ യുടെ വ്യാജനോട്ടുകൾ നൽകി കബളിപ്പിച്ച് തട്ടിപ്പുകാരൻ. കറുകച്ചാൽ കവലയ്ക്ക് സമീപം മാട ക്കട നടത്തുന്ന കുഞ്ഞുക്കുട്ടൻ (74) എന്നയാളാണ് വഞ്ചിക്കപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ടാണ് തട്ടിപ്പ് നടന്നത്. കാറി ലെത്തിയ തട്ടിപ്പുകാരൻ, കുഞ്ഞുക്കുട്ടന്റെ കട യിൽ നിന്ന് 850 രൂപയുടെ സാധനങ്ങൾ വാങ്ങി. തന്റെ പക്കൽ ചില്ലറയില്ലെന്ന് പറഞ്ഞ തട്ടിപ്പുകാരൻ കുഞ്ഞുക്കുട്ടന് 2,000 രൂപയുടെ വ്യാജനോട്ട് നൽകുകയായിരുന്നു.
വ്യാപാരിയുടെ പക്കൽ കൂടുതൽ നോട്ടുകളു ണ്ടെന്ന് മനസിലാക്കിയ തട്ടിപ്പുകാരൻ, മറ്റൊരു വ്യാജനോട്ട് കൂടി നൽകി 2,000 രൂപ കൂടി തട്ടി യെടുത്തു. തട്ടിപ്പുകാരൻ നൽകിയ നോട്ടുകൾ കുഞ്ഞുക്കുട്ടൻ മറ്റൊരു വ്യാപാരിക്ക് കൈമാറി യ വേളയിലാണ് സംഭവം വ്യക്തമായത്.
കുഞ്ഞുക്കുട്ടൻ നൽകിയ പരാതി പ്രകാരം കറുകച്ചാൽ പോലീസ് കേസെടുത്തു. ദിവസങ്ങൾക്കു മുമ്പ് മുണ്ടക്കയത്ത് 92 വയസുകാരിയായ ലോട്ടറി വ്യാപാരിയും സമാന തട്ടിപ്പിന് ഇരയായിരുന്നു. ഇരുതട്ടിപ്പുകളും നടത്തിയത് ഒരേ വ്യക്തിയാണെന്ന സംശയം പോലീസിനുണ്ട്. എന്നാൽ മുണ്ടക്കയത്ത് നടന്ന തട്ടിപ്പിൽ പോലീസ് കേസെടുക്കാൻ വൈകിയത് തട്ടിപ്പ് വ്യാപകമാകാൻ ഇടയാക്കിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.