തൃശൂർ;കാരുണ്യമാണ് രാഷ്ട്രീയം കാരുണ്യ പ്രവർത്തനം ഇല്ലാത്ത രാഷ്ട്രീയ പ്രവർത്തനമാണൊ കമ്മൂണിസം? പ്രിയപ്പട്ട അമിത് ഷാജി അങ്ങ് ഇടപെട്ട് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ തകർച്ച തടയണം. സഹകരണ പ്രസ്ഥാനങ്ങളിലെ പാവപ്പട്ടവന്റെ പൈസ തട്ടി ച്ചെടുക്കുന്നത് തടയാൻ നിയമ നിർമ്മാണം നടത്തണം .താങ്കൾക്ക് അതിന് കഴിയില്ലെ ? പ്രിയപ്പെട്ട അതാഷാജി കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളെ രാഷ്ട്രീയ ദേവസ്വങ്ങളിൽ നിന്ന് മോചിപ്പിക്കണം. അതിന് നിയമ നിർമ്മാണം നടത്തണം. കേന്ദ്ര സർക്കാർ അത് ചെയ്യുമെന്ന് കരുതട്ടെ?
ഈ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാജിയുടെ മുൻപാകെ നടൻ ഭരത് സുരേഷ് ഗോപി ചോദിച്ചത്,പറഞ്ഞത് ആവശ്യപ്പെട്ടത്. ഇതിനാണ് CPM മറുപടി പറയേണ്ടത്. അല്ലാതെ സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ ജയിക്കുമൊ തോൽക്കുമൊ എന്നല്ല പറയേണ്ടത്. CPM സംസ്ഥാന സെക്രട്ടറി ജോതിഷനൊന്നുമല്ലല്ലൊ സുരേഷ് ഗോപി ജയിക്കുമൊ തോക്കുമൊ എന്ന് പ്രവചിക്കാൻ.
പ്രതിരോധയാത്ര പ്രതിലോമ യാത്രയായി മാറുകയാണ്. ആർക്കും ചിരിക്കാൻ കഴിയാത്ത ഉട്ട്യോപ്യയൻ ഫലിതക്കാരനായി MV ഗോവിന്ദൻ മാഷ് ചുരുങ്ങിയ ദിവസത്തിന്റെ ഉള്ളിൽ മാറി എന്നതാണ് പ്രതിരോധ യാത്രയുടെ പ്രധാന ഗുണഫലംഅഡ്വ.ബി.ഗോപാല കൃഷ്ണൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.