തിരുവനന്തപുരം;നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർ സ്‌പീക്കറുടെയും, മുഖ്യമന്ത്രിയുടെയും, മുഹമ്മദ് റിയാസിന്റെയും കോലം കത്തിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞു. ഇതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലം കത്തിച്ചു.
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. പ്രതിഷേധക്കാർ ക്യാമറകൾ തട്ടിമാറ്റിയത് മാധ്യമപ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. പോലീസ് പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പിന്തിരിഞ്ഞില്ല.
അതേസമയം, നിയമസഭയിലെ കയ്യാങ്കളിയിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസ് എടുത്തു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാണ് കേസ് എടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാറിൻ്റെയും വാച്ച് ആൻഡ് വാർഡിൻ്റെയും പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വാച്ച് ആൻഡ് വാർഡിൻ്റെ പരാതിയിൽ 12 പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. ഏഴ് എംഎൽഎമാർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് എംഎൽഎമാർക്കെതിരെയുമാണ് കേസ്. റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, കെ.കെ രമ, ഉമാ തോമസ്, ടി. സിദ്ദിഖ്, പി.കെ ബഷീര്‍ എന്നിവർക്കെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സനീഷ് കുമാർ എംഎൽഎ നൽകിയ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എച്ച്. സലാം, സച്ചിൻ ദേവ് എന്നിവരും അഡി.ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്തെന്നാണ് സനീഷ് കുമാർ എംഎൽഎയുടെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.