കോട്ടയം: പാലാ മുത്തോലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ജീവിതകാലം മുഴുവൻ തടവും 1.10 ലക്ഷം രൂപ പിഴയും. പാലാ മുത്തോലിക്കടവ് പനച്ചുവട്ടിൽ വീട്ടിൽ പി.കെ രാജുവിനെ(50)യാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും അനുഭവിക്കണമെന്നും വിധിച്ചിട്ടുണ്ട്.
2019 നവംബർ 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, ലൈംകിക ഉദ്ദേശത്തോടെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്നു സുരേഷ് വി.എ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് വിചാരണയിൽ പ്രതി കുറ്റക്കാരനാണ് എന്നു കോടതി കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി, ജീവപര്യന്തം എന്നത് കൊണ്ട് ജീവിതകാലം മുഴുവൻ തടവ് എന്നതാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കി. പോക്‌സോ അക്ടിലെ മറ്റ് രണ്ടു വകുപ്പുകൾ പ്രകാരം മൂന്നു വർഷം കഠിനതടവും, രണ്ടു വർഷം കഠിന തടവും അനുഭവിക്കണമെന്നും കോടതി വിധിച്ചു.
ഇത് കൂടാതെ രണ്ടു വകുപ്പുകളിലുമായി ഇരുപതിനായിരം രൂപ വീതം പിഴയായി ഈടാക്കണമെന്നും കോടതി വിധിച്ചു.പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവും അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 450 വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിനതടവും, കാൽ ലക്ഷം രൂപ പിഴയും അനുഭവിക്കാനും കോടതി വിധിച്ചു.പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി ശിക്ഷ അനുഭവിക്കാനും വിധിച്ചു. പിഴ അടയ്ക്കുകയാണെങ്കിൽ ഈ തുക അതിജീവിതയ്ക്കു നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.