കോട്ടയം: രണ്ടുവയസുമാത്രം പ്രായമുള്ള മകൻറെ തലയിൽ ചൂടുവെള്ളമൊഴിച്ച പ്രതി പിടിയിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട മൂന്നിലവിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നാണ് മേലുകാവ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു.അച്ഛന്റെ ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ കുട്ടി അമ്മയ്‌ക്കൊപ്പം ഇടുക്കിയിൽ നെടുങ്കണ്ടത്തെ വീട്ടിലാണ്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് സംഭവം. വീട്ടു വഴക്കിനെ തുടർന്ന് പ്രകോപിതനായ അച്ഛൻ കുട്ടിയുടെ തലയിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മേലുകാവ് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ അമ്മ പരാതി നൽകിയെങ്കിലും ഒളിവിലായിരുന്ന അനൂപിനെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
പ്രതിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിൽ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ മാദ്ധ്യമ വാർത്തകൾ വന്നതോടെ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
ഇതിനിടെയാണ് മൂന്നിലവിലെ വീടിന് സമീപത്ത് നിന്നും മേലുകാവ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.