ഇടുക്കി: അധ്യാപികയെ കൊലപ്പെടുത്തി കാഞ്ചിയാറ്റില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ ഭര്‍ത്താവ് ബിജേഷ് അറസ്റ്റില്‍. കുമളിയില്‍ ഗേറ്റ് ബാറിന് സമീപത്തുള്ള വനാതിര്‍ത്തിയില്‍ നിന്നാണ് കുമളി സിഐയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം ബിജേഷിനെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വത്സമ്മയെന്ന അനുമോളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് തലേ ദിവസം മുതല്‍ ഭര്‍ത്താവ് ബിജേഷ് ഒളിവിലായിരുന്നു. കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാര്‍ സ്വദേശിനിയായ അധ്യാപിക അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കൊലപാതക ശേഷം മൃതദേഹം മറവ് ചെയ്യുവാനാകാതെ വന്നതോടെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് പ്രതി കടന്നു കളയുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. മകളെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം ഇയാള്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ് കിട്ടിയ പണവുമായി ബിജേഷ് കുമളി വരെ എത്തിയിരുന്നതായി പോലീസിന് മുമ്പ് വിവരം ലഭിച്ചിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.