പൊലീസിന് മുമ്പാകെ കീഴടങ്ങില്ലെന്ന് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്

 ദില്ലി: പഞ്ചാബ് പൊലീസിന് മുമ്പാകെ കീഴടങ്ങില്ലെന്ന് ലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്. ലൈവ് വീഡിയോയിൽ. അല്‍പ സമയത്തിന് മുമ്പ് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് അമൃത്പാൽ സിങ് ഇക്കാര്യം അറിയിച്ചത്.


24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമൃത് പാൽ സിങ്ങ് വീഡിയോ സന്ദേശം പുറത്തുവിടുന്നത്. താൻ കീഴടങ്ങില്ലെന്നും ഉടൻ തന്നെ ജനങ്ങളുടെ മുൻപിൽ എത്തുമെന്നും അമൃത്പാൽ സിങ് വീഡിയോയില്‍ പറയുന്നു. താൻ ഒളിവിൽ അല്ല. രാജ്യം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ സിങ് കൂട്ടിച്ചേര്‍ത്തു. 

അമൃത്പാല്‍ സിങ് പൊലീസില്‍ കീഴടങ്ങുമെന്ന അഭൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് വീഡിയോ പുറത്ത് വരുന്നത്. മൂന്ന് ഉപാധികൾ അമൃത്പാല്‍ സിങ് വച്ചെന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

എന്നാല്‍ ഇത്തരത്തിലൊരു ഉപാധിയുടെ അമൃത്പാല്‍ സിങിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വീഡിയോ പുറത്ത് വരുന്നത്. 

തനിക്കായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് 24 മണിക്കൂറിനിടെ രണ്ട് തവണ അമൃത്പാല്‍ സിങിന്‍റെ വീഡിയോ പുറത്ത് വരുന്നത്. ഇന്നലെ അമൃത്പാല്‍ സിക്ക് വികാരം ഇളക്കാൻ ഉദ്ദേശിച്ച് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !