ഈരാറ്റുപേട്ട; അധ്വാന വർഗ്ഗ യുവസദസ്സ് എന്ന പേരിൽ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയത്ത് നടത്തുന്ന സംസ്ഥാന സമ്മേളനം അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മുൻ പാർട്ടി ചെയർമാനുമായിരുന്ന കെ.എം. മാണിയോട് മാപ്പുപറയണമെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
മാർക്സിയൻ സിദ്ധാന്തത്തെ വിമർശിച്ചും കമ്മ്യൂണിസത്തെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടും ഈ സിദ്ധാന്തങ്ങൾ മാനവരാശിക്ക് അപകടമാണെന്നുമാണ് കെ.എം. മാണിയുടെ അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ ഉള്ളടക്കം തന്നെ. അങ്ങനെ പറഞ്ഞ് സിദ്ധാന്തം അവതരിപ്പിച്ച കെ.എം. മാണിയുടെ പാർട്ടി ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം അധികാരം പങ്കിടുകയാണ്. ഈ സാഹചര്യത്തിൽ അധ്വാന വർഗ്ഗ യുവസദസ്സ് സംഘടിപ്പിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ആത്മാവിനോട് ക്ഷമാപണം നടത്തി പ്രമേയം പാസാക്കുക എന്നതാണ്.
കെ.എം. മാണിയുടെ നിർദ്ദേശപ്രകാരം സൗത്ത് ആഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ അധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ച വ്യക്തി എന്ന നിലയിൽ ഇത് പറയാൻ തനിക്ക് അവകാശമുണ്ട്. പാർട്ടിയുടെ അടിസ്ഥാന സിദ്ധാന്തം എന്നു പറഞ്ഞുകൊണ്ട് അധ്വാന വർഗ്ഗത്തെ വിശേഷിപ്പിക്കുന്ന ഒരാൾക്ക് എങ്ങനെ ഇടതുപക്ഷത്തോടൊപ്പം ഭരണം പങ്കിടാൻ കഴിയും എന്നുള്ളത് ആശ്ചര്യമാണ്. അധ്വാനവർഗ്ഗ സിദ്ധാന്തം പാർട്ടി നേതാക്കൾ ഒരു തവണ പോലും വായിച്ചിട്ടില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിലകൊള്ളുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.