കൊച്ചി: കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. അക്രമിയെ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ വെള്ളിയാഴ്ച വൈകിട്ട് 5.40നാണ് സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്.
ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണു. അക്രമത്തിന് കാരണം അറിയില്ല. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയില്‍ തീയിട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. നഗരത്തില്‍ ഒട്ടേറെ കച്ചവടസ്ഥാപനങ്ങള്‍ തിങ്ങിഞെരുങ്ങി സ്ഥിതി ചെയ്യുന്നയിടത്താണ് പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്.
മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെ കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്നുമായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. റിയല്‍ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.