കല്ലറ: വൈക്കം ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമിച്ച ബഹു നില കെട്ടിടത്തിന്റെയും കുടുംബശ്രീ ഓഫീസിന്റെയും പണി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷൻ മെമ്പർ ജോസ് പുത്തൻകാല നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോസ് പുത്തൻകാലായുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിഷ രാജപ്പൻ നായരുടെ ഫണ്ടിൽ നിന്നുള്ള 5 ലക്ഷം രൂപയും ചേർത്ത് 27 ലക്ഷം രൂപ മുതൽ മുടക്കിയാണ് കെട്ടിടം നിർമിച്ചത്. ഏകദേശം 100 പേർക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ഓഫീസ് മുറി, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള രണ്ട് ടോയ്ലറ്റ് എന്നിവ പുതിയ കെട്ടിടത്തിൽ ഉണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിഷ രാജപ്പൻ നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയ് കോട്ടായിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി ജോസ്, വാർഡ് മെമ്പര്മാരായ ജോയ് കല്പകശ്ശേരി, മിനി അഗസ്റ്റിൻ, അമ്പിളി മനോജ്, ലീല ബേബി, അമ്പിളി ബിനീഷ്, ഉഷ രജിമോൻ, പഞ്ചായത്ത് സെക്രട്ടറി ഉഷ കുമാരി എൻ എൻ, cds ചെയർപേഴ്സൺ നിഷ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.