ദേശീയ പാത 66 കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ 66,000 കോടി രൂപ ചിലവിൽ കേന്ദ്രസർക്കാർ പണിയുന്ന 6 to 8 വരി ദേശീയ പാത കേരളത്തിലെ പല ജില്ലകളിലും വർക്ക് പുരോഗതിയിലാണ്. 40 മീറ്ററിനു മുകളിൽ നീളമുള്ള മുന്നൂറ് സ്പാനുകൾ ആകാശപാതയ്ക്ക് ഉണ്ടാകും, തൂണുകളുടെ നിർമ്മാണം തുറവൂർ തെക്കു നിന്നും തുടക്കം കുറിച്ചു.മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ ഈ പദ്ധതി കടന്നു വരുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ പദ്ധതി തുറവൂർ തെക്കു മുതൽ - അരൂർ വരെയുള്ള ഉയരമുള്ള ആകാശ പാതയാണ് കേന്ദ്രസർക്കാർ രൂപകല്പന ചെയ്തിരിക്കുന്നത്.
നീളമുള്ള തൂണുകൾക്കു മുകളിലൂടെ ഉയരമുള്ളു റോഡ് പണിയുന്നതിന് കേന്ദ്രസർക്കാർ 1668.50 കോടി രൂപയാണ് ഈ 12.752 കിലോമീറ്റർ നീളത്തിലുള്ള എലിവേറ്റഡ് ഹൈവേ പണി പൂർത്തിയാക്കാൻ ചെലവഴിക്കുന്നത്. എലിവേറ്റഡ് ഹൈവേ ഇടറോഡുകളുമായി ബന്ധിപ്പിക്കും.പാത കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം ആറുവരി ഹൈവേയും ഇരുവശത്തും സർവീസ് റോഡുകളുമുണ്ടാകും. പ്രധാന പട്ടണങ്ങളെയെല്ലാം ഒഴിവാക്കി ബൈപ്പാസുകളിലൂടെയാണ് പാത കടന്നുപോകുന്നത്.
അരൂർ - തുറവൂർ ആകാശപാത യാഥാർത്ഥ്യമാകുന്നതോടെ നിലവിലെ നാലുവരിപ്പാത പൂർണമായും സർവീസ് റോഡായി മാറും. ഇതുൾപ്പെടെ മൊത്തം 10 ലെയ്നുകളാണ് ഹൈവേയ്ക്ക് ഉണ്ടാകുക.24 മീറ്റർ വീതിയിൽ ആറുവരിപ്പാതയാണ് ഇവിടെ ഉയരുക. ഇതിനോടകം തന്നെ നിർമാണത്തിന് ആവശ്യമായ രൂപകൽപനയും, 1.75 ഏക്കർ ഭൂമി ഏറ്റെടുത്തു, മണ്ണുപരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. 4.5 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള തൂണുകൾക്കായി 50 മീറ്റർ ആഴത്തിൽ പൈലിങ് വേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.