MM മണിക്കും ലംബോദരനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി മധ്യമേഖലാ പ്രസിഡൻ്റ് എൻ ഹരി

ഇടുക്കി;മുൻ മന്ത്രി എംഎം മണിക്കും സഹോദരൻ ലംബോദരനു മെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് എൻ ഹരി,കഴിഞ്ഞ ദിവസം എംഎം മണി ഇടുക്കി പൂപ്പാറയിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മുസ്ലിം ജനവിഭാഗത്തെ  കശാപ്പു ചെയ്യുന്ന വ്യക്തിയാണെന്നും,

വിവാദ പ്രസംഗവും പ്രസ്താവനയും നടത്തുകയുണ്ടായി. പ്രസംഗത്തിൽ രാജ്യ വിരുദ്ധതയും സമൂഹത്തിൽ മത സ്പർദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നതാണെന്നും ഗുരുതരമായ ചട്ടലംഘനമാണെന്നും ചൂണ്ടി കാണിച്ച് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി തിരഞ്ഞെടുപ്പ് കമ്മീഷനെസമീപിക്കുകയും. കോട്ടയം എസ്പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ വിഷയത്തിൽ കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഹരി ഇടുക്കിയിൽ പറഞ്ഞു ,ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ വിയർപ്പും അധ്വാനവും വിറ്റുകാശാക്കി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന. ഇടുക്കിയിലെ മാഫിയകളുടെ തലവനാണ് മണിയെന്നും എൻ ഹരി പറഞ്ഞു,

കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് മണിയുടെ സഹോദരൻ ലംബോദരൻ ഇടുക്കിയിൽ അനധികൃതമായി കയ്യേറ്റങ്ങൾ നടത്തുന്നു എന്ന് കണ്ടെത്തുകയും. എന്നാൽ പിന്നീട് പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മണിയുടെ സഹോദരങ്ങളുടെയും കുടുംബത്തിന്റെയും അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച പല കണ്ടെത്തലുകളും അട്ടിമറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്,

168 കോടി രൂപ ആസ്തിയുള്ള പുലരി എക്സ്പോർട്സിന്റെ ഡയറക്ടർമാരായി മണിയുടെ സഹോദരൻ ലംബോദരന്റെ ഭാര്യ സരോജിനിയും മകൻ ലജീഷുമാണ് എന്ന് ഏതാനും മാസങ്ങൾക്കു മുൻപ് വരെ കേരളത്തിലെ മുഖ്യാധാര മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു, സരോജിനിയുടെ പേരിൽ 10 കോടി രൂപയും മകൻ ലജീഷിന്റെ പേരിൽ 5 കോടിരൂപയുടെ ആസ്ഥിയുമാണ് എന്ന് പ്രധാനമായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

തൊഴിലാളി പാർട്ടി നേതാവായി വളർന്നു വന്ന നാൽപതു സെന്റ്‌ ഭൂമി മാത്രം കുടുംബപരമായി ഉണ്ടായിരുന്ന മണിയുടെ കുടുംബത്തിനും സഹോദരങ്ങൾക്കും ഇന്ന് പലയിടങ്ങളിലായി ഏക്കറു കണക്കിന് കയ്യേറ്റ ഭൂമിയും എസ്റ്റേറ്റുകളും ഉള്ളതായും പറയപ്പെടുന്നു. ഇടുക്കിയിലെ സാധാരണക്കാരെ വഞ്ചിച്ച് ഉണ്ടാക്കിയതല്ലങ്കിൽ പിന്നെ എങ്ങിനെ ഉണ്ടാക്കിയതാണെന്നു വ്യക്തമാക്കണമെന്നും എൻ ഹരി പറഞ്ഞു, 

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ വെള്ളത്തൂവലിൽ അനധികൃതമായും നിശബ്ദമായും നടത്തുന്ന സ്വിപ്‌ലൈൻ പദ്ധതിയിലെ എംഎം മാണിയുടെയും സഹോദരന്റെയും പങ്കും പുറത്തു കൊണ്ടുവരുമെന്നും ബിജെപി മധ്യമേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !