ചിന്നക്കനാൽ: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടി ജനങ്ങ ളുടെ ഭീതി മാറ്റണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്തത്തിൽ വമ്പിച്ച പന്തം കൊളുത്തി പ്രകടനം ചിന്നക്കനാലിൽ ഇന്ന് നടക്കുന്നു.
അരിക്കൊമ്പൻ വിഷയത്തിൽ തീരുമാനം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ ടൗണിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രകടനം
ചിന്നക്കനാൽ മേഖലയിൽ ഭീതി വിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം മാർച്ച് 29 വരെ കോടതി ഇടപെട്ട് മാറ്റി വച്ചിരുന്നു. കോടതിൽ ചില അനിമൽ വെൽഫെയർ സൊസൈറ്റിക്കാർ നൽകിയ കേസ് പരിഗണിച്ചാണ് അരിക്കൊമ്പൻ ദൗത്യം തല്ക്കാലം മാറ്റിയത്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള കൊമ്പൻ ഇതുവരെ 12-ൽ അധികംപേരെ കൊന്നിട്ടുണ്ട്. റേഷൻകട തകർത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് ‘അരിക്കൊമ്പൻ’ എന്ന് വിളിപ്പേരുവന്നത്.കഴിഞ്ഞ ദിവസവും ഒരു വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മൂന്നാർ വൈൽഡ് ലൈഫ് ഡോർമറ്ററിയിൽ യോഗം നടന്നിരുന്നു. അരിക്കൊബനെ തളക്കാൻ ശ്രമിക്കുബോൾ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. ഇതിന്‍റെ ഭാഗമായാണ് മേഖലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ച് ചർച്ച ചെയ്തത്. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസിൽവേറ്റർ അരുൺ ആർ എസ് . ഡി എഫഒ രമേഷ് ബിഷ്ണോയ്, ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ചിന്നക്കനാലിൽ റേഷൻകടയ്ക്ക് സമാനമായ സാഹചര്യം ഒരുക്കി അരിക്കൊമ്പനെ പിടികൂടാനായിരുന്നു പദ്ധതി. സിമന്റുപാലത്തിന് സമീപം മുൻപ് അരിക്കൊമ്പൻ തകർത്ത വീട്ടിൽ താത്കാലിക റേഷൻകട ഒരുക്കുകയും കഞ്ഞിയും വെയ്ക്കുകയും ചെയ്യും. ഇവിടെ അരിയുൾപ്പെടെ സാധനങ്ങളും സൂക്ഷിക്കും. ആൾത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേക്ക് ആകർഷിക്കാനായിരുന്നു പദ്ധതി. ചിന്നക്കനാല്‍ സിമന്റുപാലത്തിന് സമീപം അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയായിരുന്നു ലക്ഷ്യം. ആദ്യ കുങ്കി ആനയെ ചിന്നക്കനാലിൽ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം കോടതി ഇടപെട്ട് സ്റ്റേ ചെയ്തിരിക്കുകയാണ്.
അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടി വെയ്ക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക് ഡ്രിൽ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. സിസിഎഫ് മാരായ നരേന്ദ്ര ബാബു, ആർ എസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നടപ്പിലാക്കുക.
രൂപീകരിച്ച എട്ട് സംഘങ്ങൾക്കും വേണ്ട നിർദേശങ്ങൾ ഡോ. അരുൺ സക്കറിയ വിശദീകരിച്ചു. ദൗത്യത്തിന് ഉപയോ?ഗിക്കുന്ന ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിന്റേയും തലവന്മാരായി തിരഞ്ഞെടുത്തവർ നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു.
ബുധനാഴ്ച കോടതിവിധി അനുകൂലമായാൽ 30-ാം തീയതി രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കും. അരിക്കൊമ്പൻ നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് ഉള്ളതെന്നാണ് വിവരം. പെരിയ കനാൽ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പൻ തിരികെ പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്.
ചിന്നക്കനാൽ ടൗണിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രകടനം Watch Video: https://www.youtube.com/watch?v=pmSYNUfHfmc
ഡെയ്‌ലി മലയാളി ലേഖകൻ: ജോഷി മുട്ടുകാട്, ഇടുക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.