മുംബൈ: സ്റ്റേഷനില്‍ നിന്ന് ചലിച്ച് തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ സ്ത്രീയ ആര്‍പിഎഫ് ജവാന് അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.
ഫെബ്രുവരി 22 ന് വൈകിട്ട് 4.58 ന് മുംബൈയിലെ ബോറിവലി റെയിൽവേ സ്റ്റേഷനിൽ ദഹിസറിൽ നിന്ന് വിരാറിലേക്കുള്ള ട്രെയിനിൽ കയറാൻ പോകുകയായിരുന്നു യുവതി. എന്നാൽ ട്രെയിൻ ഓടിക്കൊണ്ടിരുന്നതിനാല്‍ കയറാന്‍ സാധിക്കാതെ യുവതി വീഴുകയും ട്രക്കിനും ട്രെയിനിനുമിടയില്‍ കുടുങ്ങുകയുമായിരുന്നു. ഇത് കണ്ട ആർപിഎഫ് ഉദ്യോഗസ്ഥൻ ഞൊടിയിടയില്‍ യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ട് സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.