ദില്ലി: തെരുവ് നായയെ കെട്ടിയിട്ട് യുവാവ് ബലാത്സംഗം ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. പാർക്കിൽവെച്ചാണ് യുവാവ് തെരുവ് നായയെ ബലാത്സംഗം ചെയ്തത്. ദില്ലിയിലെ ഹരിഹർനഗറിലാണ് സംഭവം. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.
Now our humankind is go to deep
— ashis praharaj (@ashisppraharaj) February 26, 2023
And now i have shame to count as a humane after seeing this kind of behaviour to animal In Delhi😭,, A Famele Dog Raped By A Man😭,,We Want Justice For Animal🙏,,@pfaindia @Manekagandhibjp @PRupala @CMODelhi @PMOIndia @narendramodi pic.twitter.com/PGKetHN7jc
ഇയാൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് തയ്യാറായില്ലെന്ന് ഇയാൾ ആരോപിച്ചു. ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെ വിമർശനമുയർന്നു. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രംഗത്തെത്തി.
എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.