വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്നു കള്ളൻ രക്ഷപെട്ടു

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്നു കള്ളൻ രക്ഷപെട്ടു . സ്വന്തം സ്‌റ്റേഷനറിക്കടയിൽ ഭർത്താവിനൊപ്പം ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് കവർന്നത്. കാവുംഭാഗം അഞ്ചൽക്കുറ്റിക്ക് സമീപം പനച്ചമൂട്ടിൽ സന്ധ്യഭവനിൽ കൃഷ്ണ ഷേണായിയുടെ ഭാര്യ മംഗള ഷേണായിയുടെ (61) മാലയാണ്  രക്ഷപെട്ടത്. 

ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വീടിനു സമീപമാണ് ഇവരുടെ കട. ഭർത്താവ് കൗണ്ടറിനു സമീപവും മം​ഗള കടയ്ക്കുളളിലുമായിരുന്നു. ആ സമയം ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ എത്തുകയായിരുന്നു. തുടർന്ന് അതിലൊരാൾ സാധനം വാങ്ങാനെന്ന വ്യാജേന കടയ്ക്കുള്ളിലേക്ക് കയറി. ഇയാൾ വീട്ടമ്മയുടെ കഴുത്തിൽ നിന്നും ബലമായി  മാലപൊട്ടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് രണ്ട് പേരും ബൈക്കിൽ കയറി കടന്നു കളഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !