ഭൂകമ്പ ബാധിതപ്രദേശങ്ങളിൽ ദുരിതബാധിതർക്കു നേരെ ഭീകരാക്രമണം ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കാൻ നിന്ന കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു

 തുർക്കി; സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 34,000 കടന്നു. തുര്‍ക്കിയില്‍ 29,605പേരും സിറിയയില്‍ 5273 പേരും മരിച്ചു. ദുരന്തത്തില്‍ ഇതുവരെ ആകെ 34,800 പേര്‍ മരിച്ചതായാണ് കണക്ക്. ഇതിനിടെ, ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന അഴിച്ചുവിട്ടു അപ്രതീക്ഷിത ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യസിറിയയിലെ പാല്‍മേയ്റയിലാണ് ആക്രമണം നടന്നത്. ഭക്ഷ്യവസ്തുകള്‍ ശേഖരിക്കുകയായിരുന്ന 75ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള 11 പേരാണ് കൊല്ലപ്പെട്ടത്. ഒരു സിറിയന്‍ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !