128-ാമത് മാരാമൺ കൺവൻഷന് തുടക്കമായി; ആത്മീയതയുടെ പകലുകൾക്ക് പമ്പാ മണൽത്തീരം വേദിയാകും

കോഴഞ്ചേരി: 128-ാമത് മാരാമൺ കൺവൻഷന് പമ്പാ മണൽത്തീരത്ത് തുടക്കമായി. മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.


ഗായക സംഘത്തിൻ്റെ ഭക്തിനിർഭരമായ ഗാനശുശ്രൂഷയോടെയാണ് കൺവൻഷന് തുടക്കമായത്.  ഇനി വരുന്ന ഒരാഴ്ചക്കാലം ആത്മീയതയുടെ പകലുകൾക്കാണ് പമ്പാ മണൽത്തീരം വേദിയാകുക. തുടർച്ചയായി സംഘടിപ്പിക്കുന്ന മാരാമൺ കൺവൻഷൻ മനുഷ്യ തീരുമാനങ്ങൾക്ക് അതീതമായ ദൈവീക പദ്ധതിയാണെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.


എല്ലാ ദിവസവും രാവിലെ ഗാനശുശ്രൂഷയോടെ പൊതുയോഗം ആരംഭിക്കും. തിങ്കളും ചൊവ്വയും ഉച്ചയ്ക്കു ശേഷം പൊതുവേദി യോഗങ്ങളും ബുധനാഴ്ച ലഹരിക്കെതിരായ യോഗവും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ യുവവേദി യോഗങ്ങളും നടക്കും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !