പാലാ: ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നത് റബ്ബറിന്റെ അടിസ്ഥാന വില 200 രൂപ ആക്കും എന്ന് വാഗ്ദാനം ചെയ്താണ്. എന്നാൽ അടുത്ത ഇലക്ഷനിലും ഇതേകാര്യം ആവർത്തിച്ച് ഇലക്ഷനെ നേരിട്ടു. ഈ സമയം വരെ നടപടി എടുത്തില്ല. ഇപ്പോൾ പറയുന്നത് ബഡ്ജറ്റിൽ റബ്ബർ കർഷകർക്കായി 600 കോടി നീക്കിവച്ചു എന്നാണ്. ഇത് വലിയ തട്ടിപ്പ് ആണ് . കഴിഞ്ഞ ബഡ്ജറ്റിൽ 500 കോടിയാണ് നീക്കി വച്ചത് അതിൽ നിന്നും കർഷകർക്ക് എത്ര രൂപ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കണം. 170 രൂപ തറവിലയായതിനാൽ അധികം പണം ചിലവഴിക്കേണ്ടി വന്നില്ല. മാത്രമല്ല ലാറ്റക്സ് കൊടുക്കുന്നവർക്ക് കിട്ടുകയുമില്ല.
മുഖ്യമന്ത്രി ഇലക്ഷൻ വാഗ്ദാനം നടപ്പാക്കാൻ പറയുന്നില്ല. കർഷക സംഗമത്തിൽ താങ്കൾ പങ്കെടുക്കുമ്പോൾ 170-ൽ നിന്ന് ഒരു 10 രൂപയെങ്കിലും തറവില കൂട്ടിയതായി പ്രഖ്യാപിക്കു. അതുപോലെ CPI (M) പറയുന്നത് ഇറക്കുമതി പൂർണ്ണമായും തടയണം എന്നാണ്. കഴിഞ്ഞ ദിവസം വരെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കണം എന്നായിരുന്നു. കേന്ദ്ര ബഡ്ജറ്റിൽ 10 % എന്നത് 25% ആക്കിയപ്പോൾ ഇരു മുന്നണികളും ഞെട്ടി. ഇനി എന്ത് പറയും, കേന്ദ്ര സർക്കാർ ലോബികൾക്ക് വേണ്ടിയാണ് ചുങ്കം വർദ്ധിപ്പിക്കാത്തത് എന്നായിരുന്നു ആരോപണം. അതിന്റെ മുന ഒടിഞ്ഞു. അതുകൊണ്ടാണ് ഇറക്കുമതി തടയണം എന്ന് പറയുന്നത്.
പിണറായി വിജയൻ പ്രധാനമന്ത്രിയായാൽ കരാറുകളിൽ നിന്ന് പിന്മാറാൻ സാധിക്കുമോ എന്ന് CPI (M) വ്യക്തമാക്കണം.
ഇൻഡ്യയിൽ ആകെ ഉദ്പാദിക്കുന്ന റബ്ബർ 7.8 ലക്ഷം മെട്രിക് ടൺ റബ്ബർ ആണ് . എന്നാൽ നമുക്ക് വേണ്ടത് 12 ലക്ഷം മെട്രിക് ടൺ ആണ് . 4 ലക്ഷത്തിലധികം നമ്മൾ ഇറക്കുമതി ചെയ്യണം അത് ഒരു സർക്കാരിന്റെ കടമയാണ്. ആസിയൻ കരാറിന് പിന്തുണ കൊടുത്തവരാണ് ഇറക്കുമതി തടയണം എന്ന് പറയുന്നത്. ഇന്ന് റബ്ബർ കർഷക സമരം ഉദ്ഘാടനം ചെയ്യുന്ന V D സതീശനും കോൺഗ്രസും ഇതൊന്നും മറക്കരുത്. ധനമന്ത്രി ചിദംബരമാണ് റബ്ബർ കർഷകരുടെ അന്തകനെന്ന് അന്നത്തെ ചീഫ് വിപ്പ് P C ജോർജ് പറഞ്ഞത് മറക്കണ്ട . അന്ന് ഒരു കോൺഗ്രസുകാരനും മിണ്ടിയില്ല. അന്ന് ഇവിടെയുള്ള കർഷകർക്ക് എത്ര രൂപ കിട്ടിയിരുന്നു എന്ന് തിരിഞ്ഞു നോക്കുന്നതും നന്നായിരിക്കും.
നാളെ മുഖ്യമന്ത്രി വരുമ്പോൾ റബ്ബർ മാത്രമല്ല കേരളത്തിൽ നെൽകൃഷിയും തേങ്ങയും കാപ്പിയും ഉൾപ്പടെ മറ്റ് കൃഷികളും ഉണ്ട് എന്ന് മുഖ്യമന്ത്രിയും CPI ( M ) ഉം തിരിച്ചറിയണം. അല്ലാതെ പെരും നുണ പറയാൻ മാത്രം ആകരുത്. റബ്ബർ ബോർഡ് ഇല്ലാതാകുന്നു എന്ന പ്രചരണം എങ്കിലും ഉപേക്ഷിക്കണം. വളരെ വ്യക്തമായി വാണിജ്യ മന്ത്രാലയം പറഞ്ഞു കഴിഞ്ഞു അങ്ങനെ ഒരു നിലപാട് ഇല്ല എന്ന് എന്നിട്ടും നിങ്ങൾ ഇക്കാര്യത്തിൽ ജനങ്ങളെ തെറ്റിധരിപ്പിച്ചു. ഒടുവിൽ സഭയിൽ തന്നെ പ്രേമചന്ദ്രൻ M P യുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകി കഴിഞ്ഞു.
ഇനിയെങ്കിലും കർഷകരുടെ കണ്ണിൽ പൊടി നിർത്തു. ജനങ്ങൾ എല്ലാം കാണുന്നും കേൾക്കുന്നും ഉണ്ടെന്ന് മനസിലാക്കുക...
https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.