മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' 23 ന് നെറ്റ്ഫ്ലിക്സിൽ എത്തും

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഐ.എഫ്.എഫ്.കെയിലും തിയറ്ററുകളിലും മികച്ച സ്വീകാര്യത നേടിയ ചിത്രം ഒ.ടി.ടി പ്രദർശനത്തിന് നെറ്റ്ഫ്ലിക്സിൽ എത്തും.

"മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഐ.എഫ്.എഫ്.കെയിലും തിയറ്ററുകളിലും മികച്ച സ്വീകാര്യത നേടിയ ചിത്രം ഒ.ടി.ടി പ്രദർശനത്തിന് ഒരുങ്ങുകയാണ്.  ഫെബ്രുവരി 23ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.  നെറ്റ്ഫ്ലിക്സാണ് ഇക്കാര്യം  ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.  

ജനുവരി 19 നാണ്  നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് 'നന്‍പകല്‍ നേരത്ത് മയക്കം' നിര്‍മിച്ചിരിക്കുന്നത്. ലിജോ പെല്ലിശേരിയുടെ കഥക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യൻ, അശോകൻ, കൈനിരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോകൻ, രാജേഷ്  ശർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.",

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !