കോട്ടയം;വികസനത്തിന്റെ നേർക്കാഴ്ചയാണ് പാലായിൽ പൊതുസ്മശാനത്തിന്റെ ഇന്നത്തെ അവസ്ഥ. എല്ലാ ഭരണ സംവിധാനവും കയ്യിൽ ഇരിക്കെ അവിടെയുള്ള സാധാരണക്കാരായ പാവങ്ങളെ വെല്ലുവിളിക്കുകയാണ്.
കേരളത്തിൽ മുന്നണികൾ മാറി വരുമ്പോൾ തുടങ്ങി വച്ച പദ്ധതികൾ ഇല്ലാതാകുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരേ മുന്നണിയിൽപ്പെട്ടവരാണ് പാലായിൽ പരസ്പരം പടവെട്ടുന്നത്.
സ്ഥലത്ത് വേണ്ട ഒരു കാര്യവും ചെയ്യാതെ ആണ് ജോസ് K മാണി M P ഉദ്ഘാനം നിർവ്വഹിച്ചത്. എന്നാൽ അത് നോക്കുകുത്തിയായി നിൽക്കുന്നു.
പാലയിലെ 3, 4 സെന്റുകളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെയാണ് നിങ്ങൾ ദ്രോഹിക്കുന്നത്. ഇത് അവരോടുള്ള വെല്ലുവിളിയാണ്.
രാജ്യസഭ M P യും സംസ്ഥാനത്ത് ഭരണം കയ്യാളുകയും ചെയ്യുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കൂടിയായ ജോസ് K മാണി , ലോക്സഭാ M P തോമസ് ചാഴിക്കാടൻ , LDF ഭരിക്കുന്ന പാലാ മുനിസിപ്പാലിറ്റി, ബഹളം വയ്ക്കുന്ന പ്രതിപക്ഷ കക്ഷികളുടെ MLA മാണി സി കാപ്പൻ നിങ്ങൾക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലെങ്കിൽ തുറന്ന് പറഞ്ഞ് ജനങ്ങളെ ഈ പദ്ധതി ഏൽപ്പിക്കുവാൻ തയ്യാറാകുക.
എൻ. ഹരി
[ ബിജെപി മധ്യമേഖല പ്രസിഡന്റ് ]
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.