കൊച്ചി: കളമശേരിയില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകയെ തടഞ്ഞ സംഭവത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൊലീസ് ചെയ്തത് അടിയന്തര സാഹചര്യത്തില്‍ ചെയ്യേണ്ട നടപടിയാണെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര എസിപിയാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കളമശേരിയില്‍ വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയായിരുന്നു കെഎസ്യു വനിതാ നേതാവ് മിവ ജോളിയ്ക്കെതിരെ പൊലീസിന്റെ നടപടി ഉണ്ടായത്.
മിവ ജോളിക്ക് എതിരായ പുരുഷ പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തിനിടെ നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനമെന്നായിരുന്നു മിവയുടെ പ്രതികരണം.കളമശ്ശേരി എസ്എച്ച്ഒ സന്തോഷിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം വാഹനത്തിന് മുന്നിലേക്ക് ചാടി വീണ മിവയെ പുറകിലേക്ക് പിടിച്ചു വലിക്കുക മാത്രമാണ് ചെയ്തതെന്നാണ് കളമശേരി പൊലീസിന്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.