ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് : കേരള സ്ട്രൈക്കേഴ്സിന് തോല്‍വി, അഖില്‍ അക്കിനേനിയുടെ തകര്‍പ്പനടിയില്‍ ജയിച്ചുകയറി തെലുഗു വാരിയേഴ്സ്
ചലച്ചിത്ര മേഖലയിലെ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തെലുഗു വാരിയേഴ്സുമായുള്ള മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സിന് 64 റണ്‍സിന്റെ തോല്‍വി, അഖില്‍ അക്കിനേനി തെലുഗു വാരിയേഴ്സിന്റെ വിജയശില്പി
സ്ട്രൈക്കേഴ്സിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനാണ് ടീമിന് ആകെ സാധിച്ചത്. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. 23 ബോളില്‍ 38 റണ്‍സാണ് രാജീവ് നേടിയത്.
ടോസ് നേടി കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിംഗിന് യോജിച്ചതാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ ക്യാപ്റ്റന്റെ പ്രതീക്ഷകൾക്ക് വിപരീതമായായിരുന്നു തെലുങ്ക് വാരിയേഴ്സിന്റെ പ്രകടനം. അഖില്‍ അക്കിനേനിയാണ് തെലുങ്ക് വാരിയേഴ്സിന്റെ ക്യാപ്റ്റൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.