ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട അബ്ദുൽ ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
നെസ്റ്റോയിലെ ജീവനക്കാരെല്ലാം ജോലി ഒഴിവ് വേളകളിലും മറ്റും ചായ കുടിക്കാൻ ചെല്ലാറുള്ള കഫ്റ്റീരിയയിലായിരുന്നു കൊലപാതകം നടന്നത്. ഇന്നലെ അർധരാത്രി സഹപ്രവർത്തകൻ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാൻ ചെന്നപ്പോൾ അവിടെയെത്തിയ പ്രതിയായ പാക്കിസ്ഥാൻ സ്വദേശി നിസാര കാര്യങ്ങൾ പറഞ്ഞ് വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഫവാസിന്റെ മുഖത്തേയ്ക്ക് ചായ ഒഴിച്ചതായും പറയുന്നു.
ഇൗ സംഭവം അറിഞ്ഞ അബ്ദുൽ ഹക്കീം പ്രശ്നം പരിഹരിക്കാൻ വേണ്ടി അവിടെയെത്തുകയായിരുന്നു. എന്നാൽ, പ്രകോപിതനായ പ്രതി അബ്ദുൽ ഹക്കീമിനെ ഷവർമ സ്റ്റാളിൽ നിന്ന് കത്തിയെടുത്ത് കുത്തി. കഴുത്തിലാണ് കുത്തേറ്റത്. ഭീകരാന്തരീക്ഷം സൃ്ഷ്ടിച്ച ഇയാളെ പൊലീസെത്തിയാണ് കീഴടക്കിയത്. പരുക്കേറ്റ അബ്ദുല്‍ ഹക്കീമിനെ തൊട്ടടുത്തുള്ള സുലേഖ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തിക്കുത്ത് തടയാൻ ശ്രമിച്ച മറ്റൊരു സഹപ്രവർത്തകനായ ഇൗജിപ്ത് സ്വദേശി മുഹമ്മദ് ഹാത്തിയക്കും പരുക്കേറ്റു. ഇയാൾക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഷാർജ ഫൊറൻസിക് വിഭാഗത്തിൽ പോസ്റ്റുമോർട്ടത്തിനായി സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് നെസ്റ്റോ അധികൃതർ പറഞ്ഞു.
കഠിനാധ്വാനത്തിലൂടെയും ആത്മാർഥ ശ്രമത്തിലൂടെയും ഉയരങ്ങളിലെത്തിയ യുവാവാണ് ഞായറാഴ്ച്ച ഷാർജ ബുതീനയിൽ കുത്തേറ്റ് മരിച്ചത്. എല്ലാവരുമായും വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന അബ്ദുൽ ഹക്കീം അവരുടെയെല്ലാം സ്വകാര്യ ദുഃഖങ്ങൾ തന്റേതായി കൂടി കാണുമായിരുന്നുവെന്ന് ഇദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.
3 മാസം മുൻപ് അബ്ദുൽ ഹക്കീം നാട്ടിലെത്തി മടങ്ങി ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന്‍റെ കുടുംബം ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. ഹംസ പടലത്ത്–സക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹാന ഷെറിൻ. മക്കൾ: സിയാ മെഹ്ഫിൻ, ഹയാ ഇശൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.