ആക്രി വസ്തുക്കൾ ശേഖരിക്കാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ അന്ന്യ സംസ്ഥാനക്കാർ പിടിയിൽ

 ആലപ്പുഴ: കായംകുളത്ത് ആക്രി വസ്തുക്കൾ ശേഖരിക്കാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ അന്ന്യ സംസ്ഥാനക്കാർ പിടിയിൽ. കൊൽക്കത്ത സ്വദേശിയായ നസീം ഖാൻ, ടിങ്കു, ഡൽഹി സ്വദേശികളായ മുഹമ്മദ് ഹാരിഫ്, ഇമ്രാൻ ഖാൻ, ബെംഗളൂരു സ്വദേശി അംജാൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മോഷണം നടത്തിയത്. 

കായംകുളം ജെ ആർ ഇലക്ട്രിക് ഗോഡൗണിൽ നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന ക്യാമറകളും കേബിളുകളുമാണ് മോഷ്ടിച്ചത്. ആക്രി ശേഖരിക്കാനായി ഗോഡൗണിൽ എത്തിയതായിരുന്നു ഒന്നാം പ്രതിയായ നസീം.ഗോഡൗൺ തുറന്നുകിടക്കുന്നത് കണ്ട് നസീം മറ്റു പ്രതികളുമായി വന്ന് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കൾ ആദിക്കാട്ടുളങ്ങരയിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തു. കേബിളിൽ നിന്ന് ചെമ്പ് കമ്പികൾ മാറ്റി കഷ്ണങ്ങൾ ആക്കിയാണ് വില്പന നടത്തിയത്. ഡിവൈഎസ്പി അജയനാഥൻ്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, വി ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് മോഷണകേസ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !