തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടമ്മയുടെ ചിത്രം അശ്ലീല വെബ്സൈറ്റിൽ പ്രദർശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതായി കുടുംബത്തിന്റെ പരാതി. കഴിഞ്ഞ മാസം 31 ന് സൈബർ പൊലീസിനും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിനും പരാതി നൽകിയിരുന്നതായി യുവതി പറഞ്ഞു. എന്നാൽ പരാതി ഒത്തു തീർപ്പാക്കാനായി പോലീസ് ശ്രമിച്ചെന്ന് യുവതി പറയുന്നു .പരാതി അവഗണിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
കേസിൽ കൂടുതൽ അന്വേഷണത്തിനായി പരാതി കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു. ഇന്ത്യയിൽ നിരോധിച്ചതും ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലും പ്രചാരത്തിലുള്ള അശ്ലീല സൈറ്റിലാണ് ഇത് പ്രചരിപ്പിച്ചത്. യുവതിയുടെ ചിത്രവും ഫോൺ നമ്പറുമടക്കം അശ്ലീല പദങ്ങൾ ഉപയോഗിച്ചാണ് പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞമാസം പകുതിയോടെയായിരുന്നു സംഭവം . ഇത്തരം പ്രവർത്തിയെ തുടർന്ന് പല രാജ്യങ്ങളിൽ നിന്നായി യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ വന്നിരുന്നു.തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കുറ്റക്കാരനെന്ന് യുവതി ആരോപിച്ചയാളും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിച്ചതായി യുവതി പറഞ്ഞു.
കുറ്റക്കാരെന്ന് ആരോപിക്കുന്ന യുവാവിനെയടക്കം ഏഴുപേരെ ചോദ്യം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടു. കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ച കാട്ടാക്കട പൊലീസിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. അതേസമയം യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് കാട്ടാക്കട ഇൻസ്പെക്ടർ പറയുന്നത്. പരാതിയിൽ കേസെടുക്കുകയും യുവാവിനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ശേഷം സൈബർ സെല്ലിന് കൈമാറിയതായും പൊലീസ് പറഞ്ഞു. കൂടാതെ വെബ്സൈറ്റിൽ പ്രചരിപ്പിച്ച ചിത്രവും വിവരങ്ങളും നീക്കം ചെയ്തതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.