വയനാട്: കൽപ്പറ്റയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ മമ്പുറം കുളിച്ചാൽ വീട്ടിൽ നിധിൻ (33), കൂത്തുപറമ്പ് സീമ നിവാസിൽ ദേവദാസ്(46) എന്നിവരാണ് അറസ്റ്റിലായത്. കൊടുവള്ളി സ്വദേശി അബൂബക്കറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ജനുവരി 28ന് കൽപ്പറ്റ പഴയ ബസ്റ്റാന്റിൽ നിന്നും ഇന്നോവ കാറിലെത്തിയ സംഘം പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ധിച്ചു ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
3.92 ലക്ഷം രൂപയാണ് സംഘം കവർന്നത്. ശേഷം യുവാവിനെ വെള്ളപ്പള്ളിയിൽ ഇറക്കിവിട്ടതായിട്ടാണ് പരാതി. തട്ടിക്കൊണ്ട് പോകുന്നതിനിടയിൽ കാർ കെഎസ്ആർടി ബസിലും ക്രയിനിലും ഇടിച്ച് അപകടമുണ്ടായി. പരാതിക്കാരൻ വന്നിറങ്ങിയ കെഎസ്ആർടിസിയിലാണ് കാറിടിച്ചത്. അപകടമുണ്ടായപ്പോൾ കാറിലുണ്ടായിരുന്ന സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. എട്ടംഗസംഘമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പരാതിക്കാരൻ പറയുന്നത്. കണ്ണൂരിൽ നിന്നായിരുന്നു രണ്ടു പ്രതികളെ പിടികൂടിയത്.കൽപ്പറ്റ പൊലീസ് ഇൻസ്പെക്ടർ പിഎൽ ഷൈജു, എസ്ഐ ബിജു ആന്റണി എന്നിവരാണ് കണ്ണൂരിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. എഎസ്പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.